ശമ്പളക്കുടിശിക നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Friday, March 7, 2025 1:33 AM IST
കൊച്ചി: കിറ്റ്കോ ജീവനക്കാരുടെ ശമ്പളക്കുടിശിക എത്രയും വേഗം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാൻ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
2020 ഏപ്രില്‍ മുതല്‍ 2024 നവംബര്‍ വരെയുള്ള ശമ്പളം, അലവന്‍സ് കുടിശിക എന്നിവ നല്‍കണമെന്നു ചൂണ്ടിക്കാട്ടി കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ക്കാണ് ചെയര്‍മാന്റെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍നിന്നു പദ്ധതികള്‍ നടപ്പാക്കിയ വകയില്‍ കിറ്റ്കോയ്ക്ക് ലഭിക്കാനുള്ള കുടിശിക എത്രയും വേഗം നല്‍കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.