കാട്ടുപന്നി ശല്യം: ശാശ്വത പരിഹാരം കാണാൻ നിർദേശം
Thursday, March 6, 2025 2:02 AM IST
തിരുവനന്തപുരം: കാട്ടുപന്നി ശല്യം രൂക്ഷമായ തെരഞ്ഞെടുത്ത പഞ്ചാത്തുകളിൽ അടുത്ത ഒരാഴ്ച ആക്രമണങ്ങളിൽ ശാശ്വത പരിഹാരം കാണാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ.
പഞ്ചായത്ത്, വിഎസ്എസ്, ജന ജാഗരണ സമിതി തുടങ്ങിയവരെ ഉൾകൊള്ളിച്ചാണ് വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള മാർഗങ്ങൾ ആരായുക.
ഗോത്രസമൂഹത്തിന്റെ പരന്പരാഗത അറിവുകളും വിജ്ഞാനവും കൈമുതലാക്കി വന്യജീവി ആക്രമണ ലഘൂകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമം.
പേപ്പാറ പൊടിയക്കാലയിൽ ’ഗോത്രഭേരി’ സെമിനാറുകളുടെ സംസ്ഥാനതല ഉത്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.