ഇമാക് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശങ്ങള്‍ നല്‍കാം
Friday, March 7, 2025 1:33 AM IST
കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) നല്കുന്ന സൈലന്റ് ഹീറോസ് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 15 വരെ നീട്ടി.
ഇവന്റ് ഡികോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സൊലൂഷന്‍സ്, എന്റര്‍ടെയിൻമെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്സണലൈസ്ഡ് സൊലൂഷന്‍സ് എന്നീ വിഭാഗങ്ങളിലായി 60 അവാര്‍ഡുകളാണ് നല്‍കുന്നത്.
ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും. ഫോണ്‍: 8714495333.