‘മാര്‍ക്കോ’ ഒടിടി പ്രദര്‍ശനം തടയണമെന്ന്
Thursday, March 6, 2025 2:02 AM IST
തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ എന്ന സിനിമയുടെ ഒടിടി പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കേരള റീജണ്‍ ആണ് കത്തയച്ചത്. ചിത്ത്രതിന് എ സര്‍ട്ടിഫിക്കറ്റ് ആയതിനാലാണ് നടപടി.
മാര്‍ക്കോ സിനിമയ്ക്ക് തീയറ്റര്‍ പ്രദര്‍ശനത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മറ്റിയുടെ ആദ്യ തീരുമാനമെന്നാണ് വിവരം. യു അല്ലെങ്കില്‍ യുഎ കാറ്റഗറിയിലേക്കു മാറ്റാന്‍ പറ്റാത്ത തരത്തില്‍ വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.