ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി: ഹര്‍ജി തീര്‍പ്പാക്കി
Friday, March 7, 2025 1:33 AM IST
കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച നടപടി ചോദ്യം ചെയ്തു നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
മദര്‍ തേരേസ, എ.പി.ജെ. അബ്ദുള്‍ കലാം, പ്രഫ. ജോസഫ് മുണ്ടശേരി എന്നിവരുടെ പേരിലടക്കമുള്ള ഒമ്പത് സ്കോളര്‍ഷിപ്പുകളുടെ തുക 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള ജനുവരി 15ലെ തീരുമാനത്തിനെതിരേയുള്ള ഹര്‍ജിയാണ് സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തീര്‍പ്പാക്കിയത്.