കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Wednesday, December 18, 2024 1:45 AM IST
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) എന്നയാളാണ് കോയന്പത്തൂരിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചത്.
കാട്ടാന തുന്പിക്കൈകൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ പത്തിനായിരുന്നു ആക്രമണം. ചന്ദ്രൻ ഉൾപ്പെടെ നാലു പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.