കെഎസ്ഇബി 745 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം: കെഎസ്ഇബി ആകെ 745 ഒഴിവുകൾ ഈ മാസംതന്നെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും.അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 40 ശതമാനം പിഎസ്സി ക്വോട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക.
സർവീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വോട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി കെഎസ്ഇബി സിഎംഡി ഓഫീസ് അറിയിച്ചു.
സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 30 ശതമാനം പിഎസ്സി ക്വോട്ടയിൽ 217 ഉം, ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ തസ്തികയിൽ 80 ശതമാനം പിഎസ്സി ക്വോട്ടയിൽ 208 ഉം ഒഴിവുകൾ ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്യും.
ഇവ കൂടാതെ, സബ് എൻജിനീയർ തസ്തികയിൽ സർവീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വോട്ടയിൽ ആകെയുള്ള ഒഴിവുകളായ 131 ഉം, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 33 ശതമാനം പിഎസ്സി ക്വോട്ടയിൽ ആറും ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക.