പ്രതിഷേധച്ചൂടറിഞ്ഞ് കോതമംഗലം
Wednesday, December 18, 2024 1:22 AM IST
കോതമംഗലം: വന്യമൃഗശല്യം രൂക്ഷമാകുന്നതിലും അതു ജീവന് അപഹരിക്കുന്നത് തുടര്സംഭവങ്ങളാകുന്നതിലും അധികാരികള്‍ക്കെതിരേ കോതമംഗലത്ത് പ്രതിഷേധമിരമ്പിയാര്ത്തു.
വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് വനംവകുപ്പിന്റെ നിസംഗതയും സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ഇനി അനുവദിക്കാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി പ്രതിഷേധ പരിപാടികള്‍. ജനകീയ ഹര്‍ത്താലിനൊപ്പം പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ പങ്കെടുത്തു.
തിങ്കളാഴ്ച രാത്രിയില്‍ കുട്ടമ്പുഴ ക്ണാച്ചേരിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് ആരംഭിച്ച പ്രതിഷേധമാണ് ഇന്നലെ കോതമംഗലത്തേക്കും പടര്‍ന്നത്. പ്രദേശത്ത് ഇന്നലെ ജനകീയ ഹര്‍ത്താല്‍ ആചരിച്ചു.
എല്‍ദോസിന്റെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം കോതമംഗലം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇഞ്ചത്തൊട്ടി യാക്കോബായ പള്ളി വികാരി ഫാ.സിബി ഇടപ്പളന് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത ഡയറക്ടര്‍ റവ.ഡോ.മാനുവല്‍ പിച്ചളക്കാട്ട്, ഡിസിഎല്‍ കൊച്ചേട്ടന് ഫാ.റോയി കണ്ണഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉള്‍പ്പെടെ മെത്രാന്മാരും ജനപ്രതിനിധികളും വൈദികരും പൊതുജനങ്ങളും അണിനിരന്നു. യാക്കോബായ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ ജൂലിയോസ്, കോതമംഗലം രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, രൂപത ചാന്‍സലര്‍ ഫാ.ജോസ് കുളത്തൂര്‍, പ്രൊക്യുറേറ്റര്‍ ഫാ.ജോസ് പുല്‍പ്പറമ്പില്‍, റവ.ഡോ.തോമസ് ചെറുപറമ്പില്‍, റവ.ഡോ. തോമസ് പറയിടം, ഫാ.റോബിന് പടിഞ്ഞാറെക്കുറ്റ്, ഫാ.അരുണ്‍ വലിയതാഴത്ത്, യുഡിഎഫ് കണ്‍വീനര്‍ ഷിബു തെക്കുംപുറം, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സണ്ണി കടുത്താഴെ, പി.എ. സോമന്, റാണിക്കുട്ടി ജോര്‍ജ്, മാത്യു ജോസഫ്, ഷെമീര്‍ പനയ്ക്കല്‍, എല്‍ദോസ് കച്ചേരി, കെ.എം. പരീത് തുടങ്ങിയവർ നേതൃത്വം നല്കി.
തുടര്‍ന്നു ഡിഎഫ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ ആന്റണി ജോണ്‍, മാത്യു കുഴൽനാടന്, മുന്‍ മന്ത്രി ടി.യു. കുരുവിള , ഫാ. കെ.വൈ. നിധിന്, സണ്ണി കടുത്താഴെ, പി.എ. യഹിയ തുടങ്ങിയവർ പ്രസംഗിച്ചു.