വനംവകുപ്പ് നിസംഗം: വി.ഡി. സതീശൻ
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമീപവർഷങ്ങളിൽ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നത്.
ജനങ്ങളെ പരിഗണിക്കാതെ സർക്കാരും സർക്കാരിനുനേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതാണു നിയമമാക്കുന്നത്. ഈ നിയമ ഭേദഗതി വനത്തിനുള്ളിലെ ആദിവാസികളെയും വനത്തിനു പുറത്തുള്ള സാധാരണ കർഷകരെയും ഗുരുതരമായി ബാധിക്കും.