വനം നിയമഭേദഗതി കർഷകരെ കുടിയിറക്കാൻ വേണ്ടി: മാത്യു കുഴല്‍നാടല്‍ എംഎല്‍എ
Tuesday, December 17, 2024 1:58 AM IST
കോട്ടയം: വനം നിയമഭേദഗതി മലയോര വനയോര മേഖലകളില്‍ ജീവിക്കുന്നവരെ കുടിയിറക്കാന്‍ വേണ്ടിയാണെന്ന് മാത്യൂ കുഴല്‍നാടല്‍ എംഎല്‍എ. ചന്ദന മരങ്ങള്‍ ഇവിടെനിന്നും മുറിച്ചു മാറ്റാനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താനും ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
വന്യ ജീവികളുടെ ആക്രമത്തില്നിന്നു മലയോര കര്‍ഷകരെ രെക്ഷപെടുത്താല് ഫെന്‍സിംഗ് പോലും നടത്തുന്നില്ല. സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ചന്ദന ലോബിയെ സഹായിക്കാന്‍ വേണ്ടിയാണെന്നുംപത്രസമ്മേളനത്തില് പറഞ്ഞു.
കര്‍ഷകരെ വനയോര മേഖലയില്‍ നിന്നും കുടിയിറക്കാനാണ് പിണറായി സര്‍ക്കാരിന്റെ ഗൂഡ നീക്കം. ഇപ്പോള്‍ തന്നെ മലയോര, വനയോര മേഖലയില്‍ നിന്നും നിശ്ബ്ദമായ ഒരു കുടിയിറക്കം നടക്കുന്നുണ്ട്. ഇതിനൊപ്പം ചന്ദന ലോബിക്ക് ഒരു വശത്തു കൂടി ആനുകൂല്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.