ജോൺസൺ മാസ്റ്റർ സ്മൃതി ഗാനമത്സര വിജയികൾ
Wednesday, December 18, 2024 1:22 AM IST
തൃശൂർ: സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററുടെ 13-ാം ഓർമദിനത്തോടനുബന്ധിച്ചു മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ജോൺസൺ മാസ്റ്റർ ഗാനലാപനമത്സരത്തിൽ അശ്വിൻ ആർ. മേനോൻ (പാലക്കാട്) ഒന്നാംസ്ഥാനം നേടി. സാദിയ ഉല്ലാസ് (എറണാകുളം) രണ്ടാംസ്ഥാനവും സുരേഷ് ശങ്കരൻ (തൃശൂർ) മൂന്നാംസ്ഥാനവും നേടി.
വിജയികൾക്കു യഥാക്രമം 15,000, 10,000, 5,000 രൂപ കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും 21നു വൈകീട്ട് 5.30നു റീജണൽ തിയേറ്ററിൽ നടക്കുന്ന ജോൺസൺ മാസ്റ്റർ സ്മൃതി 2024ൽ വിതരണം ചെയ്യും.