എൻഎസ്ഒ ഗാർഹിക സാമൂഹിക ഉപഭോഗം: ആരോഗ്യ സർവേയ്ക്ക് പരിശീലനം
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം: നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ തിരുവനന്തപുരം റീജണൽ ഓഫീസ് 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ നടത്തുന്ന എൺപതാമത് നാഷണൽ സാമ്പിൾ സർവേയുടെ റീജണൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് ഹോട്ടൽ മൗര്യ രാജധാനിയിൽ നടന്ന ക്യാമ്പ് കേരള സ്റ്റേറ്റ് ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. കെ.ജെ. റീന ഉദ്ഘാടനം ചെയ്തു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇ.എം.വിബീഷ് അധ്യക്ഷത വഹിച്ചു.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ശ്രീകുമാർ, ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അഡീഷണൽ ഡയറക്ടർ എം. മനോജ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി.അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന ക്യാമ്പിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥരും കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
80-ാം നാഷണൽ സാമ്പിൾ സർവേയിൽ ആരോഗ്യ മേഖലയിലുള്ള സാമൂഹിക ഉപഭോഗത്തെക്കുറിച്ചും വാർത്താവിനിമയ സംവിധാനത്തിന്റെ ഉപയോഗത്തെ കുറിച്ചുമുള്ള വിവരങ്ങളും ആണ് ശേഖരിക്കുന്നത്.