തൃ​​​ശൂ​​​ർ: ര​​​ണ്ടു സൈ​​​ബ​​​ർ കേ​​​സു​​​ക​​​ളി​​​ലാ​​​യി എ​​​ട്ട​​​ര​ ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത പ്ര​​​തി​​​ക​​​ളെ ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി തൃ​​​ശൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ്.

8,52,600 രൂ​​​പ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ ബി​​​ഹാ​​​ർ ന​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ ബി​​​ക്കാ​​​ണ്‍​പു​​​ര സ്വ​​​ദേ​​​ശി സ​​​ഞ്ജ​​​യ്കു​​​മാ​​​ർ (27), പാ​​​റ്റ്ന ജി​​​ല്ല​​​യി​​​ലെ ശി​​​വ​​​പു​​​രി സ്വ​​​ദേ​​​ശി അ​​​ഭി​​​മ​​​ന്യു സിം​​​ഗ് (36), ജാ​​​ർ​​​ഖ​​​ണ്ഡ് മ​​​ധു​​​പു​​​ർ സ്വ​​​ദേ​​​ശി ദി​​​നു​​​കു​​​മാ​​​ർ മ​​​ണ്ഡ​​​ൽ (30) എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

2023 സെ​​​പ്റ്റം​​​ബ​​​ർ 14നു ​​​പെ​​​രി​​​ങ്ങാ​​​വ് സ്വ​​​ദേ​​​ശി​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ഒ​​​ലെ ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​ർ ബു​​​ക്ക് ചെ​​​യ്യാ​​​ൻ വെ​​​ബ്സൈ​​​റ്റ് ലി​​​ങ്ക് ന​​​ൽ​​​കു​​​ക​​​യും അ​​​തി​​​ലൂ​​​ടെ പ​​​ണ​​​മ​​​ട​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. 1,38,500 രൂ​​​പ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും സ്കൂ​​​ട്ട​​​റോ തു​​​ക​​​യോ ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ പ​​​രാ​​​തി ന​​​ൽ​​​കി.

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തെ​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വീ​​​ണു​​​പോ​​​യ പു​​​ന്ന​​​യൂ​​​ർ സ്വ​​​ദേ​​​ശി​​​ക്കു ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ 7,14,100 രൂ​​​പ​​​യാ​​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.


യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നെ​​​ന്ന വ്യാ​​​ജേ​​​ന ല​​​ഭി​​​ച്ച സ​​​ന്ദേ​​​ശ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള ലി​​​ങ്കി​​​ൽ ക​​​യ​​​റി വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​തോ​​​ടെ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രെ​​​ന്നു പ​​​റ​​​ഞ്ഞു വി​​​വി​​​ധ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു ഫോ​​​ണ്‍ ചെ​​​യ്ത് ഒ​​​ടി​​​പി കൈ​​​ക്ക​​​ലാ​​​ക്കി​​​യാ​​​ണു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​നു പ്ര​​​തി​​​ക​​​ൾ വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ടെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ചു. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ഇ​​​ള​​​ങ്കോ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സു​​​ധീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ബി​​​ഹാ​​​ർ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​വും ല​​​ഭി​​​ച്ചു.