മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാർഡ് വാവ ഭാഗ്യലക്ഷ്മിക്ക്
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണാർഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാർഡ്, വാവ ഭാഗ്യലക്ഷ്മി രചിച്ച ‘ഉർവരാ’ എന്ന കഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
സ്പെഷൽ ജൂറി അവാർഡിന് ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളിൽ രാക്കാറ്റ് വീശുന്പോൾ), ആർ. സരിതാരാജ് (വിചിത്രയാനം), ഷബ്ന മറിയം (കാദംബിനി), ഐശ്വര്യ കമല (പപ്പി പാസിഫൈ) എന്നിവരും അർഹരായി.
ജനുവരി 15ന് തിരുവനന്തപുരത്ത് അവാർഡുകൾ സമ്മാനിക്കുമെന്നു കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അറിയിച്ചു.