മുനന്പം: യുഡിഎഫിന് ഏകസ്വരമെന്നു കണ്‍വീനർ
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി പ്രശ്നത്തിൽ, അവിടെ താമസിക്കുന്നവരെ കുടിയൊഴുപ്പിക്കരുതെന്ന ഏകീകൃത നിലപാടാണ് യുഡിഎഫിന് ഉള്ളതെന്ന് കണ്‍വീനർ എം.എം. ഹസൻ. മുസ്ലിം ലീഗിന്റെ അഭിപ്രായം പലപ്പോഴായി മുതിർന്ന നേതാക്കൾ വ്യക്തമാക്കിയതാണ്.
മുനന്പം പ്രശ്നം സംസ്ഥാന സർക്കാർ നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമമാണെന്ന അഭിപ്രായമാണ് യുഡിഎഫിനുള്ളത്- ഹസൻ പറഞ്ഞു.