നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
Wednesday, December 18, 2024 1:22 AM IST
കോഴിക്കോട്: നഴ്സിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ലക്ഷ്മി രാധാകൃഷ്ണൻ(23) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഗവ. നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി.
നഴ്സിംഗ് കോളജ് കാന്പസിനു പുറത്തുള്ള എംഎസ്എസ് എയ്ഡ് സെന്ററിനോടു ചേര്‍ന്നുള്ള ബക്കര്‍ വില്ല ഹോസ്റ്റലിലാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തിയത്. മുറിയിലെ ഫാനില്‍ ഷാള്‍കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.