തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗൗ​​​തം അ​​​ദാ​​​നി​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളും ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക-​​​ഓ​​​ഹ​​​രി ക്ര​​​മ​​​ക്കേ​​​ട്, ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ അ​​​ഴി​​​മ​​​തി, വ​​​ഞ്ച​​​ന എ​​​ന്നി​​​വ​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും മ​​​ണി​​​പ്പു​​​രി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ശ്ര​​​മി​​​ക്കാ​​​ത്ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്നു കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

എ​​​ഐ​​​സി​​​സി ആ​​​ഹ്വാ​​​ന പ്ര​​​കാ​​​ര​​​മാ​​​ണ് സ​​​മ​​​രം. പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് രാ​​​വി​​​ലെ 10ന് ​​​മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.