ച​ങ്ങ​നാ​ശേ​രി: ആ​ർ‌​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യു​ടെ 50 വ​ര്‍ഷ​ങ്ങ​ള്‍ ഇ​ന്ന് പൂ​ര്‍ത്തി​യാ​ക്കു​ന്നു. കു​റി​ച്ചി സെ​ന്‍റ് തോ​മ​സ് മൈ​ന​ര്‍ സെ​മി​നാ​രി, വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക്ക് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 1974 ഡി​സം​ബ​ര്‍ 18ന് ​മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ല്‍ നി​ന്നാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

2002 ഏ​പ്രി​ല്‍ 24ന് ​അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ര്‍ പെ​രു​ന്തോ​ട്ടം 2007 മാ​ര്‍ച്ച് 19ന് ​ആ​ർ​ച്ച്ബി​ഷ​പ്പാ​യി ചു​മ​ത​ല​യേ​റ്റു. 17 വ​ര്‍ഷ​ത്തെ മേ​ല​ധ്യ​ക്ഷ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 2024 ഒ​ക്‌​ടോ​ബ​ര്‍ 31നാ​ണ് വി​ര​മി​ച്ച​ത്.

പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ പെ​രു​ന്തോ​ട്ടം കു​ടും​ബ​ത്തി​ല്‍ 1948

ജൂ​ലൈ അ​ഞ്ചി​നാ​യി​രു​ന്നു ജ​ന​നം. സി​ബി​സി​ഐ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗം, സി​റോ​മ
ല​ബാ​ര്‍ പെ​ര്‍മ​ന​ന്‍റ് സി​ന​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച അ​ദ്ദേ​ഹം സി​ബി​സി​ഐ, കെ​സി​ബി​സി, സി​റോ മ​ല​ബാ​ര്‍ സി​ന​ഡ് എ​ന്നി​വ​യു​ടെ എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നാ​യും സീ​റോ​മ​ല​ബാ​ര്‍ സെ​ന്‍ട്ര​ല്‍ ലി​റ്റ​ര്‍ജി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യും ദീ​ര്‍ഘ​കാ​ലം പ്ര​വ​ര്‍ത്തി​ച്ചു.

സ​ഭാ സം​ബ​ന്ധ​മാ​യ 23 പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ചു. ഇ​ത്തി​ത്താ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രീ​സ്റ്റ് ഹോ​മി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഇ​പ്പോ​ള്‍ പു​രാ​ത​ന ക്രൈ​സ്ത​വ കേ​ന്ദ്ര​മാ​യ തു​ര്‍ക്കി​യി​ലെ നി​സി​ബി​സ് അ​തി​രൂ​പ​ത​യി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​ലാ​ണ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.