ജെയിംസ് കെ.സി. മണിമല സാഹിത്യ അവാർഡ് ഷീല ടോമിക്ക്
Wednesday, December 18, 2024 1:22 AM IST
കൊച്ചി: ജെയിംസ് കെ.സി. മണിമല സ്മാരക സാഹിത്യ അവാർഡ് നോവലിസ്റ്റ് ഷീല ടോമിക്ക്. 10,111 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് 20ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സമ്മാനിക്കും.
‘വല്ലി’, ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്നീ നോവലുകളാണ് അവാർഡിനായി പരിഗണിച്ചത്. കെസിബിസി മീഡിയ കമ്മീഷൻ ജെയിംസ് കെ.സി. മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയത്.