സ്കൂള്‍ പാചക തൊഴിലാളികളുടെ മാര്‍ച്ച് 27ന്
Wednesday, December 18, 2024 1:22 AM IST
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്കൂള്‍ പാചക തൊഴിലാളികള്‍ 27ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ഉദ്ഘാടനം ചെയ്യും.
കുറഞ്ഞ കൂലി 1000 രൂപയാക്കി വര്‍ധിപ്പിക്കുക, സ്കൂള്‍ പാചക തൊഴിലാളികള്‍ക്കു തമിഴ്നാട് മോഡല്‍ പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്.