പത്തനംതിട്ട അപകടമരണം: റിപ്പോര്‍ട്ട് തേടി കോടതി
Tuesday, December 17, 2024 1:59 AM IST
കൊച്ചി: പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിനു സമീപം കാറപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി.
കാറിലുണ്ടായിരുന്ന നാലുപേരാണു മരിച്ചതെങ്കിലും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് അറിയിക്കാനാണു നിര്‍ദേശം.
ജസ്റ്റീസ് അനില്‍ കെ.നരേന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പമ്പയിലുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചതിനെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.