പൊതുസ്ഥലങ്ങളിലെ മരംമുറിക്കൽ: നടപടി ലഘൂകരിച്ചു
Tuesday, December 17, 2024 1:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ വികസനപ്രവർത്തനങ്ങൾക്കു തടസമായി നിൽക്കുന്നതും ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നതുമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടി ലഘൂകരിച്ചു.
ഇതനുസരിച്ച് ജില്ലയിലെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർക്കു പകരം ട്രീ കമ്മിറ്റിയുടെ കണ്‍വീനറായി അതതു ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മരം മുറിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സെക്രട്ടറിക്കാണ്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ ട്രീ കമ്മിറ്റിയിൽ തുടർന്നും അംഗമായിരിക്കും. കമ്മിറ്റി തീരുമാനമെടുക്കേണ്ടത് സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരിക്കണം.