തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ സ്വ​​​കാ​​​ര്യ ട്യൂ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ൽ ഇ​​​രി​​​ക്കേ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത് ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണ്.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് വി​​​ജി​​​ല​​​ൻ​​​സും പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ വി​​​ജി​​​ല​​​ൻ​​​സും ക​​​ർ​​​ശ​​​ന​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. കു​​​റ്റ​​​ക്കാ​​​രെ​​​ന്ന് ക​​​ണ്ടാ​​​ൽ ന​​​ട​​​പ​​​ടി​​​യും കൈ​​​ക്കൊ​​​ള്ളും.


സ്വ​​​കാ​​​ര്യ ട്യൂ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെക്കു​​​റി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ക്കാ​​​ൻ പി​​​ടി​​​എ അ​​​ധി​​​കൃ​​​ത​​​രോ​​​ട് മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.