പ്രതിഷേധങ്ങൾക്കൊടുവിൽ ട്രഞ്ച് നിർമാണം തുടങ്ങി
Wednesday, December 18, 2024 1:22 AM IST
കോതമംഗലം: വനാതിർത്തിയിൽ ട്രഞ്ച് സ്ഥാപിക്കുമെന്ന് രണ്ടു വര്‍ഷം മുമ്പ് നല്കിയ വാഗ്ദാനം പാലിക്കാന്‍ എൽദോസിന്റെ ജീവൻകൂടി പൊലിയേണ്ടി വന്നു.
എല്‍ദോസിന്റെ മരണത്തെത്തുടര്‍ന്ന് ജില്ലാ കളക്ടറും ഡിഎഫ്ഒയും ഇടപെട്ടാണ് ട്രഞ്ച് താഴ്ത്തല്‍ ഇന്നലെ തുടങ്ങാന്‍ തീരുമാനമായത്. എട്ടു കിലോമീറ്റര്‍ ട്രഞ്ച് താഴ്ത്താന്‍ നബാര്‍ഡ് 1.44 കോടിയാണ് അനുവദിച്ചത്. രണ്ടു മാസം കൊണ്ട് പണി തീര്‍ക്കാനാകുമെന്നാണു പ്രതീക്ഷ.