കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ര്‍ഷ​കവി​രു​ദ്ധ വ​ന​നി​യ​മ ഭേ​ദ​ഗ​തി ക​ര​ട് ബി​ല്‍ നി​രു​പാ​ധി​കം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. 1961ല്‍ ​പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തും പി​ന്നീ​ട് ഭേ​ദ​ഗ​തി​ക​ള്‍ ന​ട​ത്തി​യ​തു​മാ​യ കേ​ര​ള ഫോ​റ​സ്റ്റ് ആ​ക്ട് വീ​ണ്ടും പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ക​ര്‍ഷ​ക വി​രു​ദ്ധ​വും പൗ​രാ​വ​കാ​ശ ധ്വം​സ​ന​വു​മാ​ണ്.

മ​ല​യോ​ര കു​ടി​യേ​റ്റ ജ​ന​ത​യു​ടെ അ​തി​ജീ​വ​നം അ​ന്യാ​ധീ​ന​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ക​ര​ടു ബി​ല്ലി​ലെ ഉ​ള്ള​ട​ക്കം. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റും മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ല​യും ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹ്യ ക്ഷേ​മ, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍.


ഗൗ​ര​വ​മേ​റി​യ​തും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ ഒ​ട്ട​ന​വ​ധി നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് ക​ര​ട് ബി​ല്ലി​ലു​ള്ള​ത്. ഇ​ത് നി​യ​മ​മാ​ക്കി​യാ​ല്‍ മ​ല​യോ​ര ജ​ന​ത​യും വ​ന​ത്തെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ആ​ദി​വാ​സി​ക​ളും കു​ടി​യി​റ​ങ്ങേ​ണ്ടി​വ​രും. ക​ര്‍ഷ​ക​രു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ക​ണെ​മെ​ന്നും മാ​ര്‍ പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, സം​സ്ഥാ​ന ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, എം​എ​ല്‍എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, മാ​ണി സി. ​കാ​പ്പ​ന്‍, വാ​ഴൂ​ര്‍ സോ​മ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്ത വേ​ദി​യി​ലാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.