തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ൽ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ സി​​​പി​​​ഐ​​​യും. ചോ​​​ദ്യ ചോ​​​ർ​​​ച്ച​​​യ്ക്ക് പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.