സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്കു സ്റ്റേ
Wednesday, December 18, 2024 1:22 AM IST
കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതി സ്റ്റേ ചെയ്തു.
അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. പുറത്താക്കലിനെതിരേ സാന്ദ്ര നല്കിയ ഹര്‍ജിയിലാണു സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.