റീജണൽ മാത്തമാറ്റിക്കൽ ഒളിന്പ്യാഡ്: പാലാ ബ്രില്ല്യന്റിന് മികച്ച നേട്ടം
Wednesday, December 18, 2024 1:22 AM IST
പാലാ: റീജണൽ മാത്തമാറ്റിക്കൽ ഒളിന്പ്യാഡ് പരീക്ഷയിൽ കേരളത്തിൽനിന്നു മികച്ച വിജയം നേടിയ 37 പേരിൽ 29 പേരും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽനിന്നുള്ളവർ.
കാറ്റഗറി എയിൽനിന്ന് 23 പേരും കാറ്റഗറി ബിയിൽ ആറുപേരുമാണ് ഉന്നതവിജയം കരസ്ഥമാക്കി അടുത്തഘട്ട പരീക്ഷയായ ഇന്ത്യൻ നാഷണൽ മാത്തമാറ്റിക്സ് ഒളിന്പ്യാഡിലേക്ക് കടന്നിരിക്കുന്നത്.
കഠിനമായ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് റീജണൽ മാത്തമാറ്റിക്സ് ഒളിന്പ്യാഡ് അഥവാ ആർഎംഒ. ഹൈസ്കൂൾ വിദ്യാർഥികളിൽ ഗണിത ശാസ്ത്രപരമായ കഴിവുകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഉയർന്ന തലങ്ങളിൽ മത്സരിക്കാനും അവരെ പ്രാപ്തരാക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യം. ദേശീയതല പരീക്ഷ 2025 ജനുവരി 19നു നടക്കും.