തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സജീവമാക്കാൻ യുഡിഎഫ്
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു മുന്നൊരുക്കം വീണ്ടും സജീവമാക്കാൻ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനം.
ജനുവരി മുതൽ മാർച്ച് വരെ തീരദേശത്തെയും മലയോര മേഖലയിലെയും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ജനുവരി ആദ്യം യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരും.
യുഡിഎഫ് മാനിഫെസ്റ്റോയും തയാറാക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളെത്തുടർന്ന് നിർത്തിവച്ചിരുന്ന തദ്ദേശ തെരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവർത്തനങ്ങളാണു ജനുവരിയോടെ സജീവമാക്കാൻ തീരുമാനിച്ചതെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.