നഴ്സിംഗ് വിദ്യാർഥിയുടെ മരണം: വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജ് വിദ്യാർഥി അമ്മു എ. സജീവിന്റെ മരണത്തിൽ വീണ്ടും വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. ആരോഗ്യ സർവകലാശാല നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.