പ​​​രി​​​യാ​​​രം: വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​ക്കു മ​​​ങ്കി പോ​​​ക്‌​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ണ്ണൂ​​​ര്‍ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച 24 വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് മ​​​ങ്കി പോ​​​ക്സാ​​​ണെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​യ​​​ത്. മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പാ​​​ണ് ഇ​​​യാ​​​ള്‍ അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍​നി​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

മ​​​ങ്കി പോ​​​ക്‌​​​സ് ല​​​ക്ഷ​​​ണം ക​​​ണ്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍​നി​​​ന്ന് ഇ​​​ങ്ങോ​​​ട്ടേ​​​ക്കു ക​​​യ​​​റ്റി​​​വി​​​ട്ട​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​പ്പോ​​​ള്‍ 803 ലെ ​​​ഐ​​​സോ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഇ​​​യാ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്.

ശ​​​രീ​​​ര​​​ത്തി​​​ല്‍ കു​​​മി​​​ള​​​ക​​​ള്‍ പൊ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് ആ​​​ശു​​​പ ത്രി ​​​അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​യാ​​​ളെ പ​​​രി​​​ച​​​രി​​​ക്കാ​​​നാ​​​യി പി​​​പി​​​ആ​​​ർ കി​​​റ്റും മ​​​റ്റു സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​മാ​​​യി ഡോ​​​ക്ട​​​ര്‍​മാ​​​രും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രു​​​മ​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.


വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റൊ​​​രാ​​​ളെ​​​യും എം ​​​പോ​​​ക്സ് ല​​​ക്ഷ​​​ണ​​​ത്തെത്തുട​​​ര്‍​ന്ന് പ​​​രി​​​യാ​​​ര​​​ത്ത് പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ങ്കി പോ​​​ക്സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സാ​​​ന്പി​​​ൾ ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ത്തു.