നിയമനം നേടിയവർ സിപിഎം പ്രവർത്തകരല്ല: മാടായി ഏരിയാ കമ്മിറ്റി
Tuesday, December 17, 2024 1:58 AM IST
കണ്ണൂര്‍: മാടായി കോളജിൽ നിയമനം നേടിയവർ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരല്ലെന്ന് മാടായി സിപിഎം ഏരിയ സെക്രട്ടറി വി. വിനോദ്. എം.കെ. രാഘവന് എംപിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്റെ സംഘടനാപരമായ തര്‍ക്കങ്ങളുടെ ഭാഗമായിട്ടാണ്.
ആരോപണങ്ങളല്ലാതെ തെളിവുകളൊന്നും യുഡിഎഫ് നിരത്തിയിട്ടില്ല. അത്തരം തെളിവുകള്‍ കൊണ്ടുവരുമ്പോള്‍ പാര്‍ട്ടി പ്രതികരിക്കും. കോളജിന്റെ അക്കാദമിക് കാര്യങ്ങളെക്കുറിച്ച് ഇതുവരെ പരാതികള്‍ ഉയര്‍ന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
കോളജില്‍ കോഴ നിയമനം നടത്തിയതായും പാര്‍ട്ടിക്ക് അറിവില്ല. എം.കെ. രാഘവന് എംപിയെ ജാമ്യത്തില്‍ എടുക്കേണ്ട ആവശ്യവും സിപിഎമ്മിനില്ല. അതുകൊണ്ട് യുഡിഎഫ് നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യവുമില്ല.
കോണ്‍ഗ്രസ് എല്ലാകാലത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. ഈ വിഷയത്തിലും അതുതന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.