മന്നം ജയന്തി: ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ്
Wednesday, December 18, 2024 1:22 AM IST
കൊല്ലം: മന്നം ജയന്തിയോടനുബന്ധിച്ച് 12081/12082 കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരി സ്റ്റേഷനിൽ രണ്ടു ദിവസത്തേക്ക് സ്റ്റോപ്പ് അനുവദിച്ചു.
ഡിസംബർ 31, ജനുവരി രണ്ട് തീയതികളിൽ കണ്ണൂരിൽനിന്നും പുറപ്പെടുന്ന 12081 കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജന ശതാബ്ദി എക്സ്പ്രസ് ചങ്ങനാശേരിയിൽ ഒരു മിനിറ്റ് നിർത്തും. (എത്തുന്ന സമയം രാവിലെ 11:12, പുറപ്പെടുന്ന സമയം 11:13)
ജനുവരി ഒന്ന് രണ്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന 12082 തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദിയും ചങ്ങനാശേരിയിൽ ഒരു മിനിറ്റ് നിർത്തും. (എത്തുന്ന സമയം വൈകുന്നേരം 5:03, പുറപ്പെടുന്ന സമയം 5:04).