സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി
Wednesday, December 18, 2024 1:22 AM IST
കൊച്ചി: സുരേഷ് ഗോപിയുടെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി 20ന് പരിഗണിക്കാന്‍ മാറ്റി.
മതവികാരം ഇളക്കിവിട്ടാണു സുരേഷ് ഗോപി വിജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എ.എസ്. ബിനോയി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്.
ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താല്‍ പിടിച്ചുവച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ അപേക്ഷയും കോടതി പിന്നീട് പരിഗണിക്കും.