തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാൻ നിര്‍ദേശം
Tuesday, December 17, 2024 1:58 AM IST
കൊച്ചി: മില്‍മ എറണാകുളം യൂണിയന് തെരഞ്ഞെടുപ്പ് ജനുവരി 20 ന് നടത്തണമെന്ന ആവശ്യം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്നു സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം.
ഡയറക്ടര്‍ ബോര്‍ഡിന്റെ ഈ ആവശ്യം കമ്മീഷന് തള്ളിയതിനെതിരായ യൂണിയന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് മുരളി പുരുഷോത്തമന്റെ നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.