ഭക്ഷണസമയം മറക്കല്ലേ പ്രഭാതഭക്ഷണം: 7-9.30
ഉച്ചഭക്ഷണം: 11.30-2.30
വൈകുന്നേരം: 4- 5.30
അത്താഴം: 7.30- 9.30
ഓലക്കുട്ടകള്‍ ഒരുക്കി മടിക്കൈ ഗ്രാമം കലോത്സവ മാമാങ്കത്തിന് കേളികൊട്ടുണരുന്ന കാഞ്ഞങ്ങാട്ടെ കലോത്സവവേദികളില്നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഓലക്കുട്ടകള്‍ തയാറാക്കി മടിക്കൈ പഞ്ചായത്ത്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിക്കാന്‍ സാധിക്കുന്ന ഓലക്കുട്ടകള്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍. കെ. വിജയന് കൈമാറി. ഓലകൊണ്ടു നിര്‍മിച്ച 300 കുട്ടകളാണ് കലോത്സവനഗരിയിലേക്കു കൈമാറിയത്. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദുറഹ്മാന്, ശശീന്ദ്രന് മടിക്കൈ എന്നിവരും ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200 ഓളം കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.
വഴി കാട്ടാന്‍ "ഹലോ കലോത്സവം’ സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ടെത്തുന്നവര്ക്ക് വഴികാട്ടിയായി "ഹലോ കലോത്സവം’ കൈപ്പുസ്തകവും ഉണ്ടാകും. വേദികളുടെ പേരുകള്‍, വേദികളിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍, കലോത്സവത്തിലെ വിവിധ കമ്മിറ്റികളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍, താമസിക്കാനുള്ള ഹോട്ടലുകള്‍, പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇങ്ങനെ തുടങ്ങി കാസർഗോട്ടെത്തുന്ന കലോത്സവ പ്രതിഭകള്‍ക്കു കൂടെക്കരുതാന്‍ "ഹലോ കലോത്സവം' കൈപ്പുസ്തകം ഉണ്ടാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് "ഹലോ കലോത്സവം’ തയാറാക്കിയിരിക്കുന്നത്.