ആലപ്പാട് (തൃശൂർ): പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിനായി വരിനിൽക്കാൻ അതിരാവിലെ അക്ഷയ കേന്ദ്രത്തിലേക്കു പുറപ്പെട്ട വയോധികൻ കുഴഞ്ഞുവീണു മരിച്ചു. ആലപ്പാട് സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദിനപാലൻ(78) ആണ് മരിച്ചത്.
വീട്ടിൽനിന്ന് അതിരാവിലെ സൈക്കിളിൽ അക്ഷയകേന്ദ്രത്തിലേക്കു പോകുംവഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ സൈക്കിളിൽനിന്നിറങ്ങി റോഡരികിലെ കടത്തിണ്ണയിൽ വിശ്രമിക്കാൻ എത്തുന്പോഴേക്കും കുഴഞ്ഞുവീണു. സമീപത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് നടപടി സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.