വത്തിക്കാന്റെ പ്രത്യേകമായ പിന്തുണയോടെയാണ് ഈ പദ്ധതി ഇടവകൾതോറും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാർമൽ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചടങ്ങിൽ മലബാർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി, കാർമൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസ് ഡയറക്ടർ ഫാ. ജയിംസ് ആലകുഴി ഒസിഡി, അസിസ്റ്റന്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പെരുന്പനാനി ഒസിഡി, ലൂർദ് മാതാ എൻജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സോണി മുണ്ടുനടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.