മൂന്നു വർഷത്തിനകം 3,000 ബസിറക്കുമെന്നു പറഞ്ഞിട്ട് ഇറക്കിയത് 101 ബസുകൾ മാത്രമാണ്. ഒരു പുതിയ ബസിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. യുഡിഎഫ് ഭരണകാലത്തു മികച്ച നിലയിലെത്തിച്ച കെഎസ്ആർടിസിയെ സുശീൽഖന്നയുടെ മണ്ടൻ റിപ്പോർട്ട് നടപ്പിലാക്കിയതിലൂടെ ഇടതു സർക്കാർ തകർത്തു. കോടതിയിൽ ഒത്തുകളി നടത്തി 9.500 പേരെ പിരിച്ചുവിട്ടതായും അദ്ദേഹം ആരോപിച്ചു.