സർവകലാശാലാ നിയമഭേദഗതികൾ സ്വയംഭരണത്തിലേക്കുള്ള കടന്നുകയറ്റം: അഡ്വ. ജോസഫ് ടാജറ്റ്
1532415
Thursday, March 13, 2025 1:54 AM IST
തൃശൂർ: സർവകലാശാലാ നിയമത്തിലെ പുതിയ ഭേദഗതികൾ സർവകലാശാലകളുടെ സ്വയംഭരണത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) തൃശൂർ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ അധ്യക്ഷൻ ഡോ. എം.ഐ. സാജു അധ്യക്ഷത വഹിച്ചു. കാലിക്കട്ട് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ പ്രഫ. കെ. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി എ. പ്രസാദ്, ഡോ. സിമി വർഗീസ്, ഡോ. കെ. കേശവൻ, ഡോ. ബിജു ലോന എന്നിവർ പ്രസംഗിച്ചു.
സർവീസിൽനിന്നു വിരമിക്കുന്ന സെന്റ് അലോഷ്യസ് കോളജിലെ ഡോ. ജീജ തരകനെ ആദരിച്ചു.
പുതിയ സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ. മാർട്ടിൻ, പി. മധു എന്നിവർക്കും അക്കാദമിക് കൗണ്സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഡോ. സിമി വർഗീസ്, ഡോ. കെ. കേശവൻ, ഡോ. ബിജു ലോന, എബിമോൻ എന്നിവർക്കും കെപിസിടിഎയുടെ സംസ്ഥാന റീജണൽ ഭാരവാഹികൾക്കും ചടങ്ങിൽ സ്വീകരണവും നൽകി.