സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണം: മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ
1531804
Tuesday, March 11, 2025 1:30 AM IST
തൃശൂർ: കുടുംബങ്ങളെ കൂട്ടിയിണക്കുന്ന സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ കടന്നുവരണമെന്ന് അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ.
അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വനിരയിലേക്കു സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
കേരള കാർഷികസർവകലാശാലയുടെ മികച്ച കൃഷിവിജ്ഞാനകേന്ദ്രത്തിനുള്ള അവാർഡ് നേടിയ തൃശൂർ കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. മേരി റെജീനയ്ക്ക് അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറയും വനിതാ കൗൺസിൽ ഭാരവാഹികളും ചേർന്നു സ്വീകരണം നൽകി.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, വനിതാ കൗണ്‍സിൽ ചിഫ് കോ-ഓർഡിനേറ്റർ ലീല വർഗീസ്, ഭാരവാഹികളായ ഡോ. മേരി റെജീന, മേഴ്സി ജോയ്, എസ്.സി. ബിജു, ജോയ്സി ജോസ്, ലീലാമ്മ തോമസ്, ജോയ്സി ആന്റണി, അൽഫോണ്‍സ ജോസ്. കേണൽ ഡോ. പി.എഫ്. റജീന, എൽസി വിൻസന്റ് എന്നിവർ പ്രസംഗിച്ചു.