ദേവാലയങ്ങളിൽ തിരുനാൾ
1532126
Wednesday, March 12, 2025 2:09 AM IST
ഒല്ലൂക്കര
സെന്റ് ജോസഫ്
ഒല്ലൂക്കര: സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. മാത്യു വെട്ടത്ത് നിർവഹിച്ചു. തിരുനാൾദിവസമായ 16നു വൈകീട്ട് അഞ്ചിന് ആഘോ ഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം രൂപം എഴുന്നള്ളിച്ചുവയ്ക്കും. തുടർന്ന് ഊട്ടുനേർച്ച ആശീർവദിച്ചു വിതരണം ചെയ്യും. രാത്രി ഏഴുമുതൽ ഒന്പതുവരെയാണ് ഊട്ടുനേർച്ച വിതരണം.
ജനറൽ കൺവീനർ ജെയിംസ് തട്ടിൽ, കൺവീനർമാരായ ടിന്റു തോമസ്, ഷൈജു പുല്ലൻ, ജോസ് വടക്കൻ, ആന്റോ നിലയാറ്റിങ്ങൽ, കൈക്കാരന്മാരായ വില്യംസ് ജോസ്, കെ.എഫ്. സെബാസ്റ്റ്യൻ, തോംസൺ തരകൻ, ഷൈൻ കിടങ്ങൻ എന്നിവർ നേതൃത്വം നൽകും.
പതിയാരം
സെന്റ് ജോസഫ്
എരുമപ്പെട്ടി: പതിയാരം സെന്റ് ജോ സഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു വികാരി ഫാ. ലിയോ പുത്തൂർ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പിതാ പാത, നേർച്ചസദ്യ എന്നിവ ഉണ്ടായിരുന്നു.
ജനറൽ കൺവീനർ ജോജു അയ്യംകുളം, കൈക്കാരന്മാരായ വിൽസൺ അന്തിക്കാട്, ആൻസൺ ചിറയത്ത്, ലേവി ആളൂർ എന്നിവർ നേതൃത്വം നൽകി. 19 നാണ് ഊട്ടുതിരുനാൾ.