പ്രതിപക്ഷം ബഹിഷ്കരിച്ചു
1532121
Wednesday, March 12, 2025 2:09 AM IST
പരിയാരം: ഗ്രാമപഞ്ചായത്ത് ബജറ്റ് യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. 21.88 കോടി വരവും 21.15 കോടി ചെലവും 72.65 ലക്ഷം നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ അവതരിച്ചിച്ചു.
പ്രസിഡന്റ് മായ ശിവദാസൻ അധ്യക്ഷതവഹിച്ചു. യാഥാർഥ്യമായി ബന്ധമില്ലാത്ത, പെരുപ്പിച്ചു കാണിച്ചിരിക്കുന്ന ബജറ്റാണിതെന്നും പദ്ധതിവിഹിതങ്ങളിൽ പ്രതിപക്ഷ വാർഡുകളെ ഒഴിവാക്കുന്ന നടപടികളാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ ലീഡർ പി.പി. ആഗസ്തി ആരോപിച്ചു.
പഞ്ചായത്തിന് അനുവദിച്ച ടൈഡ് ഫണ്ട്, നോൺ റോഡ് ഫണ്ട്, അങ്കണവാടി മെയിന്റനൻസ്, ഡ്രൈനേജ് ഫണ്ടുകളെല്ലാം ഭരണപക്ഷത്തെ വാർഡുകൾക്ക് മാത്രമായി മാറ്റിവച്ചിരിക്കുകയാണ്.ഇതിൽ പ്രതിഷേധിച്ചാണ് മെമ്പർമാരായ പി.പി. ആഗസ്തി, ഡാർളി പോൾ, ഡെന്നി ആന്റണി, ഡാളി വർഗീസ്, സിനി ലോനപ്പൻ എന്നിവർ ഇറങ്ങിപ്പോക്ക് നടത്തിയത്. തുടര്ന്ന് പഞ്ചായത്താഫീസിനു മുൻപിൽ പ്രതിഷേധിച്ചു.