അതിരൂപത കെഎൽഎം വനിതാദിനം ആഘോഷിച്ചു
1531522
Monday, March 10, 2025 1:48 AM IST
പാലയൂർ: അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാദിനം മാർ തോമ മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ തീർഥകേന്ദ്ര ഹാളിൽ ആഘോഷിച്ചു.
സെമിനാറിൽ അഡ്വ. മിലു സൂസൻ ക്ലാസെടുത്തു. വനിതാ തൊഴിലാളിസംഗമം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കെഎൽഎം വനിതകളുടെ സാന്നിധ്യമുണ്ടാക്കണമെന്ന് മാർ പുത്തൂർ ഓർമപ്പെടുത്തി. അതിരൂപത പ്രസിഡന്റ് മോളി ജോബി അധ്യക്ഷയായിരുന്നു. രൂപത ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ് ആമുഖസന്ദേശംനൽകി.
ഫൊറോന ഡയറക്ടർ ഫാ. ഷോൺസൺ ആക്കാമറ്റത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. എൽഎഫ് കോളജ് പ്രിൻസിപ്പൽ സി സ്റ്റർ ജെന്നി മുഖ്യാതിഥിയായി. ജിൻസി സിജു ബൈബിൾ പാരായണം നടത്തി. സംസ്ഥാന സെക്രട്ടറി ബിജു ചിറയത്ത്, രൂപത ജനറൽസെക്രട്ടറി ബേബി വാഴക്കാല, രൂപത ട്രഷറർ ഫ്രൻജി ആന്റണി, രൂപത സെക്രട്ടറി ഷാജു എളവള്ളി, തീർഥകേന്ദ്രം ട്രസ്റ്റി സേവ്യർ വാകയിൽ, ഫൊറോന പ്രസിഡന്റ് ടി.ജെ. ഷാജു,
ഗാർഹിക ഫോറം പ്രസിഡന്റ് മോളി വർഗീസ് തുടങ്ങിയവർ നേതൃത്വംനൽകി. വനിതകളെ ആദരിക്കൽ, കലാപരിപാടി, സ്നേഹവിരുന്ന് എന്നിവയുമുണ്ടായി.