ലഹരിക്കെതിരേ ഒറ്റക്കെട്ടായി വ്യാപാരികളും
1532125
Wednesday, March 12, 2025 2:09 AM IST
തൃശൂർ: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തൃശൂർ നിയോജകമണ്ഡലം യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്നേഹജ്വാല തെളിയിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം നടന്ന പരിപാടി സമിതി ജില്ലാ സെക്രട്ടറി വി.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക് സെൽ, എക്സൈസ്, പോലീസ് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് സംസ്ഥാനത്തു ലഹരിക്കേസുകൾ വർധിക്കാൻ ഇടയാക്കുന്നതെന്നും എട്ടാം ക്ലാസ് മുതൽ ലഹരിവിരുദ്ധ ബോധവത്കരണവും ലഹരിയുടെ ദോഷവശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പാഠ്യപദ്ധതികൾ തയാറാക്കണമെന്നും പ്രതികൾക്കു ശക്തമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തിയുള്ള സർക്കാർ നിയമനിർമാണം നടത്തണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സമിതി തൃശൂർ നിയോജകമണ്ഡലം ചെയർമാൻ ജോഷി മാത്യു തേറാട്ടിൽ അധ്യക്ഷനായി.
ജില്ലാ നേതാക്കളായ സിജോ ചിറക്കേക്കാരൻ, എ.ആർ. രഘു, യൂത്ത് വിംഗ് ജില്ലാ ട്രഷറർ നൈസൻ മാത്യു, വിമൽ രാജ്, ശ്യാം സുരേഷ് എന്നിവർ പ്രസംഗിച്ചു.