ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
1531530
Monday, March 10, 2025 1:48 AM IST
ചാലക്കുടി: നഗരസഭയുടെ 2024 -25 വാർഷിക പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ള ദീർഘകാല ഫുട് ബോൾ കോച്ചിംഗ് ക്യാമ്പിന്റെ
രണ്ടാം ബാച്ചിന്റെ സെലക്ഷൻ ട്രയൽ ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടത്തപ്പെട്ടു.
കഴിഞ്ഞവർഷം ആരംഭിച്ച ദീർഘകാല കോച്ചിംഗ് ക്യാമ്പിൽ ആദ്യ ബാച്ചിലെ 30 കുട്ടികൾ ഒരു വർഷക്കാലമായി ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നുണ്ട്. 2013-14 വർഷത്തിൽ ജനിച്ച കുട്ടികളെയാണ് രണ്ടാംബാച്ചിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
ക്യാമ്പിന്റെ മുഖ്യപരിശീലകനായ സോളി സേവിയർ, രാധാകൃഷ്ണൻ, കെ.കെ. ജിതിൻകുമാർ എന്നിവരുടെ പാനലാണ് സെലക്ഷൻ നടത്തിയത്.
സെലക്ഷൻ ട്രയൽസ് നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി. ശ്രീദേവിഅധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എം. അനിൽകുമാർ, സോളി സേവിയർ, അഡ്വ. ബിജു എസ്. ചിറയത്ത്, ദീപു ദിനേഷ്, ആനി പോൾ,വി.ഒ. പൈലപ്പൻ, ആലിസ് ഷിബു, നീത പോൾ എന്നിവർ പ്രസംഗിച്ചു.
വാർഷിക പദ്ധതിയിൽ ഏഴു ലക്ഷം രൂപയാണ് കുട്ടികളുടെ പരിശീലത്തിനും പോഷകാഹാരം, കിറ്റ് എന്നിവ നൽകുന്നതിനുവേണ്ടി മാറ്റിവച്ചിട്ടുള്ളത്.