ലഹരിക്കെതിരേ പടപൊരുതാൻ സീനിയർ സിഎൽസിയും
1531809
Tuesday, March 11, 2025 1:30 AM IST
തൃശൂർ: യുവതലമുറയെയും സമൂഹത്തെയും നാശത്തിലേക്കു തള്ളിവിടുന്ന ലഹരിക്കെതിരേ ശക്തമായ ബോധവത്കരണം നടത്താനും ലഹരിമാഫിയകളെക്കുറിച്ച് അറിഞ്ഞാൽ ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ടുമെന്റുകളെ അറിയിക്കാനും തൃശൂർ അതിരൂപത സീനിയർ സിഎൽസി ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
എല്ലാ യൂണിറ്റുകളിലും ഏപ്രിൽ, മേയ് മാസങ്ങളിലായി വിവിധ ബോധവത്കരണ പരിപാടികൾക്കു യോഗം രൂപം നൽകി. ബിഷപ്സ് ഹൗസിൽ നടന്ന യോഗം സംസ്ഥാന സിഎൽസി ഡയറക്ടർ ഫാ. ഫ്രെജോ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് വിനേഷ് കോളേങ്ങാടൻ അധ്യക്ഷനായി. സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ട്രഷറർ ഡെയ്സൻ കൊള്ളന്നൂർ, വൈസ് പ്രസിഡന്റുമാരായ എ.ജെ. ജെയ്സണ്, ലിമ ആന്റണി, ജോയിന്റ് സെക്രട്ടറിമാരായ എം.ഒ. സെബി, സീന ഷാജു എന്നിവർ പ്രസംഗിച്ചു.
റിന്റ റോമി, വി.ടി. സേവി, ടി.ജെ. ചെറിയാൻ, ഡാനി ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.