മഹിളാസഭ സംഘടിപ്പിച്ചു
1531525
Monday, March 10, 2025 1:48 AM IST
തളിക്കുളം: ഗ്രാമപഞ്ചായത്ത് മാതൃകാ സ്ത്രീസൗഹൃദ ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി മഹിളാസഭ സംഘടിപ്പിച്ചു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശാലാക്ഷി ഉദ്ഘാടനംചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ചടങ്ങിൽ അധ്യക്ഷതവഹിച്ചു. തൃശൂർ ജില്ലയിലെ ആദ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവർത്തകയുമായ എം.വി. വിശാലക്ഷ്മിയേയും സംസ്ഥാനത്തെ ആദ്യ വനിതാ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായ മിസ്രിയയെയും ചടങ്ങിൽ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആർ. സിന്ധു എന്നിവർ സംസാരിച്ചു.
ഹസ്ന, സുമിത എന്നിവർ മഹിളാസഭയുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു. തളിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തങ്ക, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. സിനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.