പദ്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ സ്ക്വയര്‍ തകര്‍ന്നിട്ട് മാസങ്ങൾ; അധികാരികള്‍ക്ക് മൗനം
1531811
Tuesday, March 11, 2025 1:30 AM IST
ഇരിങ്ങാലക്കുട: രാജ്യം പത്മഭൂഷന്‍ നല്കി ആദരിക്കുകയും ആയിരങ്ങള്‍ക്ക് അറിവ് പകർന്നു നല്കി നാടിന്റെ ഉന്നതിക്കായി വിദ്യാഭ്യാസരംഗത്ത് അതുല്യസംഭാവനകള്‍ നല്കിയ പദ്മഭൂഷന്‍ ഫാ. ഗബ്രിയേലിന്റെ പേരിൽ നിർമിച്ച സ്ക്വയര്‍ തകര്‍ന്നിട്ട് മാസങ്ങളായി.
ഠാണാ പൂതംകുളം ജംഗ്ഷനിലാണ് ഈ സ്ക്വയര്‍ ഫലകം തകര്‍ന്നുകിടക്കുന്നത്. റോഡ് വികസനത്തിനായി പണി ആരംഭിച്ച് കുറച്ചുനാള്‍ കഴിഞ്ഞതോടെയാണ് ഈ ഫലകം തകര്‍ന്നു വീണത്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ ഇവിടെ പുല്ലും വളര്‍ന്നു. മാത്രവുമല്ല, കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യസംഭരണ ബിന്നുകളും ഈ തകര്‍ന്നു കിടക്കുന്ന ഫലകത്തിനു സമീപംതന്നെ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മാലിന്യ നിക്ഷേപവും തുടങ്ങി.
2014 ല്‍ ഇവിടെ ഒരു ഫലകം സ്ഥാപിച്ച് ഫാ. ഗബ്രിയേല്‍ സ്ക്വ യര്‍ എന്ന് നാമകരണം ചെയ്തതല്ലാതെ പിന്നീട്് തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ശിലാഫലകം തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നീട്ടട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തതിലും നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിദ്യഭ്യാസരംഗത്ത് ഇരിങ്ങാലക്കുടയുടെ പേരും പെരുമയും ഉയര്‍ത്തിയ ക്രൈസ്റ്റ്, സെന്റ് ജോസഫ്സ് കോളജുകളുടെ സ്ഥാപകനാണ് പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍. ഇദ്ദേഹം നാടിനു നല്കിയ മഹത്തായ സംഭവനകള്‍ കണക്കിലെടുത്ത് സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സ്ക്വയര്‍ നാമകരണം ചെയ്തത്. ഞൗരിക്കുളം മാസ് ജംഗ്ഷനു സി.ആര്. കേശവന് വൈദ്യര് സ്ക്വയര്‍, കാട്ടൂര്കോളജ് റോഡ് ജംഗ്ഷന് അമ്മന്നൂര്‍ മാധവചാക്യാര്‍ സ്ക്വയര്‍ എന്നിങ്ങനെയും നാമകരണം ചെയ്തിട്ടുണ്ട്.
2014 ഫെബ്രുവരി 28 നു ഠാണാ കാട്ടൂര്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നാമകരണം നടത്തിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡാ യിരുന്നു അധ്യക്ഷ.
നാമകരണച്ചടങ്ങ് നടത്തിയതല്ലാതെ ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനു യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല. എക്കാലവും സ്മരിക്കുംവിധമു ള്ള ഉചിതമായ സ്മാരകമോ, പ്രതിമയോ നിർമിക്കാൻ മുനിസിപ്പല്‍ ഭരണാധികാരികള്‍ ശ്രമിക്കാതിരുന്നത് ഈ മഹാരഥന്മാരെ അവഗണിക്കുന്നതിനു തുല്യമാണെന്നു വിമര്‍ശനം ഉയരന്നിരുന്നു.
വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാല്‍ ഈ ഫലകങ്ങള്പോ ലും കാടുകയറി നാശത്തിന്റെ വക്കിലാണ്.