സ്കൂൾ വാർഷികാഘോഷം
1531527
Monday, March 10, 2025 1:48 AM IST
വെസ്റ്റ് കൊരട്ടി എൻയുപി
വെസ്റ്റ് കൊരട്ടി: എൻയുപി സ്കൂളിന്റെ വാർഷികവും അധ്യാപക - രക്ഷകർതൃദിനവും പൂർവ വിദ്യാർഥി സംഗമവും ബെന്നി ബഹനാ ൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാനുമായ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.യു. കൃഷ്ണകുമാർ എൻഡോവ്മെന്റ് വിതരണം നടത്തി.
ചാലക്കുടി ഉപജില്ല എഇഒ പി.ബി. നിഷ, മാള ബിപിസി ഡോ.ലിജു, വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളി വികാരി ഫാ. ജോമോൻ പാലിയേക്കര എന്നിവർ സമ്മാനദാനം നിർവഹിച്ചു. ആർ. ബാലകൃഷ്ണൻ, എസ്.കൃഷ്ണകുമാർ, രമ നാരായണൻ, ദേവസി മടയത്ത്, പ്രധാനാധ്യാപിക ദീപ ടീച്ചർ, കെ.വി.അനിൽ, വിനി ടീച്ചർ, സി.ഡി. ജോയ്, ജാൻസി ടീച്ചർ, സീന സജി എന്നിവർ പ്രസംഗിച്ചു.
കാറളം എഎല്‍പി
കാറളം: എഎല്‍പി സ്കൂളിന്റെ വാ ര്‍ഷികം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് മുഖ്യാതിഥിയായിരുന്നു.
മാനേജര്‍ കാട്ടിക്കുളം ഭരതന്, ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന സുബ്രഹ്മണ്യന്, കഥാകൃത്തും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളം, മോഹനന് വലിയാട്ടില്‍, കെ.എ. അഫീല, എച്ച്എം ടി.എന്‍. മഞ്ജു, എന്‍.എം. ഹസീന, കെ.വി. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. 30 വര്‍ഷം സേവനം അനുഷ്ഠിച്ച സി. ജയശ്രീ ടീച്ചര്‍ക്ക് യാത്രയയപ്പു നല്കി.